Latest NewsIndia

വ്യാജ ആധാർ കാർഡ് നിർമാണ സംഘത്തെ പിടികൂടി

കാണ്‍പുർ: വ്യാജ ആധാർ കാർഡ് നിർമാണ സംഘത്തെ പിടികൂടി.ഉത്തർപ്രദേശിലെ കാണ്‍പൂരിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.വ്യാജ കൈവിരൽ രേഖകളും റെറ്റിന സ്കാനിംഗ് രേഖകളും സൃഷ്ടിച്ചായിരുന്നു ആധാർ കാർഡ് നിർമിച്ചിരുന്നത്. സംസ്ഥാന വ്യാപകമായി പ്രവർത്തിച്ചിരുന്ന സംഘത്തെയാണു പിടികൂടിയതെന്നും വർ നിർമിച്ച ആധാർ കാർഡുകളെയും ഇവയുടെ വിതരണത്തെയും സംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്നും പ്രത്യേക അന്വേഷണ സംഘം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് 10 പേരാണ് പിടിയിലായത്. കൈവിരൽ രേഖകളുടെ പകർപ്പുകളും യുഐഡിഎഐ സോഴ്സ്കോഡും കൊണ്ട്  വ്യാജ ആധാർ കാർഡ് ആപ്ലിക്കേഷനുകളാണ് ഇവർ നിർമിച്ചിരുന്നത്. രേഖകൾ ചോർത്തി നൽകാൻ ഹാക്കർമാരും ഇവരെ സഹായിച്ചിരുന്നു. 5000 രൂപയ്ക്കായിരുന്നു ഹാക്കർമാർ രേഖകൾ വിറ്റിരുന്നത്.

38 കൈവിരൽ രേഖകൾ, രാസവസ്തു ഉപയോഗിച്ചു നിർമിച്ച 46 കൈവിരൽ ഖേകൾ, രണ്ട് ആധാർ ഫിംഗർ സ്കാനറുകൾ, രണ്ടു റെറ്റിന സ്കാനറുകൾ, എട്ടു റബ്ബർ സ്റ്റാന്പുകൾ, 18 ആധാർ കാർഡുകൾ, ഒരു വെബ്ക്യാം, ജിപിഎസ് ഉപകരണം, പോളിമർ ക്യുറിംഗ് ഉപകരണം,2 മൊബൈൽ ഫോണുകൾ എന്നിവ സംഘത്തിൽനിന്നു പിടിച്ചെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button