Latest NewsNewsGulf

അഗ്നിബാധയ്ക്കിടെ മൂന്നു സഹോദരങ്ങളുടെ ജീവൻ രക്ഷിച്ച പന്ത്രണ്ടുകാരന് ദുബായ് പോലീസിന്റെ ആദരം

ദുബായ്: അഗ്നിബാധയ്ക്കിടെ മൂന്നു സഹോദരങ്ങളുടെ ജീവൻ രക്ഷിച്ച പന്ത്രണ്ടുകാരന് ദുബായ് പൊലീസിന്റെ ആദരം. മസൂദ് നാസർ അൽ മസ്റൂഇ എന്ന ബാലനാണ് ദുബായ് പൊലീസിന്റെ ആദരം ഏറ്റുവാങ്ങിയത്. മൂന്ന് സഹോദരങ്ങളുടെ ജീവനാണ് മസൂദ് സാഹസികമായി രക്ഷിച്ചത്. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്ത് സിഗരറ്റ് വിളക്ക് കയ്യിലെടുത്ത മസൂദിന്റെ ഏറ്റവും ഇളയ സഹോദരനായ രണ്ടുവയസ്സുകാരൻ വീട്ടിലെ കർട്ടനു തീ കൊളുത്തുകയായിരുന്നു. നിമിഷ നേരം കൊണ്ടു തീ കർട്ടനിൽ പടർന്നു.

തുടർന്ന് ഇത് കണ്ട് ഓടിയെത്തിയ മസൂദ് മൂന്നു പേരെയും അതിവേഗം പുറത്തേക്ക് എത്തിച്ച അടുക്കളയിൽ കയറി പാത്രങ്ങളിൽ വെള്ളം എടുത്തൊഴിച്ച് തീ അണക്കുകയായിരുന്നു. സമീപവാസികൾ പൊലീസിൽ വിവരം അറിയിച്ചെങ്കിലും പൊലീസും ആംബുലൻസ് വാഹനങ്ങളും എത്തുന്നതിനു മുൻപ് തന്നെ തീ നിയന്ത്രണ വിധേയമാക്കാൻ മസൂദിന് കഴിഞ്ഞിരുന്നു. സഹോദരങ്ങളുടെ ജീവൻ സാഹസികമായി രക്ഷപ്പെടുത്തിയ മസൂദിനെ ഖിസൈസ് പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് ആദരിച്ചത്. ഒരു പരിശീലനം ലഭിച്ച അഗ്നിശമന ഉദ്യോഗസ്ഥനെ പോലെയാണ് പന്ത്രണ്ടുകാരൻ രക്ഷാപ്രവർത്തനം നടത്തിയതെന്നും തൊട്ടടുത്ത മുറികളിലേക്ക് തീ പടരുന്നതു ബുദ്ധിപൂർവം തടഞ്ഞത് അതിശയിപ്പിച്ചെന്നും പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേ. യൂസുഫ് അൽ അദീതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button