മുംബൈ : 21 ആം വയസ്സില്‍ പി എച്ച് ഡി നേടി നാഗ്പൂര്‍ സ്വദേശി ഗിന്നസില്‍. എഞ്ചിനീയറിങ് പഠനത്തില്‍ തുടരാന്‍ തോല്‍വി ഏറ്റുവാങ്ങിയ വിദ്യാര്‍ഥി ഒടുവില്‍ തന്റെ വഴി വേറെയെന്ന് തിരിച്ചറിഞ്ഞു. നാഗ്പൂരില്‍ നിന്നുള്ള നിഖില്‍ ചന്ദ്വാനിയാണ് പഠന ലോകത്ത് അദ്ഭുതങ്ങള്‍ കുറിച്ചത്.
ബിസിനസ് കമ്യൂണിക്കേഷനിലാണ് നിഖില്‍ ഗവേഷണം നടത്തിയത്. പല വിഷയങ്ങളിലും തുടര്‍ച്ചയായി തോറ്റതോടെ പഠനം നിര്‍ത്തേണ്ടി വന്നു. വ്യാജ മാര്‍ക്ക് ലിസ്റ്റുണ്ടാക്കി വീട്ടുകാരെ താന്‍ കബളിപ്പിച്ചുണ്ടെന്നും നിഖില്‍ വെളിപ്പെടുത്തി. നിരാശ മറികടക്കാന്‍ എഴുത്തിലേക്ക് തിരിഞ്ഞു.
എന്നാല്‍ വീട്ടുകാരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിയില്ലെന്ന ചിന്ത മനസ്സിനെ ഉലച്ചപ്പോള്‍. എഴുത്ത് ആശ്വാസമായി. എഴുത്തില്‍ നിന്നാണ് ഗവേഷണത്തിനുള്ള സാധ്യത മനസിലായത്. നിരാശയ്ക്ക് ജീവിതത്തില്‍ സ്ഥാനമില്ലന്നുള്ള സന്ദേശം യുവതലമുറയ്ക്ക് പകരുകയാണ് തന്റെ ദൌത്യമെന്നും നിഖില്‍ പറയുന്നു.
Post Your Comments