വിവാദ പ്രാസംഗത്തില്‍ ഹിന്ദുഐക്യവേദി നേതാവ് ശശികലയ്ക്കെതിരെ ഡി.ജി.പിക്ക് വി.ഡി സതീഷന് എം.എല്‍.എ പരാതി നല്കി. ശശിക്കലയ്ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
ശശികലയുടെ പരാമര്‍ശം ഇപ്രകാരമായിരുന്നു” ഇവിടുത്തെ മതേതരവാദികളായ എഴുത്തുകാരോടു പറയാനുള്ളത്, മക്കളെ ആയുസ് വേണമെങ്കില്‍ അടുത്തുള്ള ക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയഹോമം നടത്തിക്കൊള്ളിന്.അല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ ഗതി വരും. എപ്പഴാ എന്താ വരിക എന്നു പറയാന്‍ ഒരു പിടിത്തോം ഉണ്ടാകില്ല”. ഈ പ്രസംഗത്തിന്റെ വീഡിയോ ഓഡിയോ പതിപ്പുകള്‍ ലഭ്യമായിട്ടുണ്ടെന്നും ഇതു
പരിശോധിച്ചുവരികയാണെന്നും പറവൂര്‍ പോലീസ് അറിയിച്ചു.
Post Your Comments