ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തിൽ മുത്തമിട്ട് സ്ലോവാനി സ്റ്റീഫന്‍സ്. നേരിട്ടുള്ള സെറ്റുകള്‍ക്ക് നാട്ടുകാരിയും സുഹൃത്തുമായ മാഡിസണ്‍ കീസിനെ തകർത്തു കൊണ്ടാണ് തന്റെ ആദ്യ ഗ്രാന്സ്ലാം കിരീടം സ്ലോവാനി സ്റ്റീഫന്‍സ് സ്വന്തമാക്കിയത്. കേവലം 61 മിനിറ്റ് മാത്രം നീണ്ടു നിന്ന മത്സരത്തിൽ ആദ്യ സെറ്റ് 6-3 ന് നേടിയ സ്ലോവാന്‍സ് സ്റ്റീഫന്‍സ് രണ്ടാം സെറ്റില്‍ ഒരു ഗെയിം പോലും എതിരാളിക്ക് നല്‍കാതെ സ്വന്തമാക്കുകയായിരുന്നു. സെമിയില്‍ മുന്‍ ചാമ്പ്യന്‍ കൂടിയായ അമേരിക്കയുടെ വീനസ് വില്യംസിനെ വാശിയേറിയ പോരാട്ടത്തില്‍ അട്ടിമറിച്ചാണ് സ്റ്റീഫന്‍സ് ഫൈനലിലെത്തിയത്. സ്കോര്‍; 6-3,6-0
.@SloaneStephens is your 2017 #USOpen champion!
She defeats Keys 6-3, 6-0.
??? pic.twitter.com/EXuTr0TKmk
— US Open Tennis (@usopen) 9 September 2017
ഒരു സീഡ് പോലും സ്വന്തമായില്ലാതെ ചാമ്പ്യന്‍ഷിപ്പിനെത്തിയ സ്ലോവാനി കിരീടമായി മടങ്ങുമെന്നും ചിലപ്പോൾ വിചാരിച്ചിട്ടുണ്ടാകില്ല. ഇതോടെ സീഡില്ലാതെ ഗ്രാന്സ്ലാം കിരീടം നേടുന്ന അഞ്ചാമത്തെ വനിതാ താരമെന്ന റെക്കോർഡും ഇവർ സ്വന്തമാക്കി. വിരമിച്ച ശേഷം തിരിച്ചുവന്ന കിം ക്ലൈസ്റ്റേഴ്സാണ് 2009 ല്‍ ഇതിന് മുൻപ് സീഡ് ചെയ്യപ്പെടാതെ എത്തി കിരീടവുമായി മടങ്ങിയ മറ്റൊരു താരം.
ഇടതുകാലിന് പരിക്കേറ്റതിനെ തുടർന്ന് 11 മാസമായി കളിക്കളത്തില്‍ നിന്ന് വിട്ടു നിന്ന സ്റ്റീഫന്‍സാണ് കിരീടവുമായി ഗംഭീര തിരിച്ചുവരവ് നടത്തിയത്. പരിക്കിന് ശേഷം തിരിച്ചെത്തിയ സ്റ്റീഫന്‍സ് അവിശ്വസനീയമായ കുതിപ്പാണ് മത്സരത്തിൽ കാഴ്ച വെച്ചത്.
When @SloaneStephens was 11, a coach told her mom she’d be lucky to play D-II tennis. “Parents, never give up on your kids.” ???? #USOpen pic.twitter.com/QMnGlH61FM
— Jeff Eisenband (@JeffEisenband) 9 September 2017
Post Your Comments