ദുബായ്: ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ് ജഡേജയ്ക്ക് തിരിച്ചടി. ഇന്ത്യയുടെ രവീന്ദ്ര ജഡേജയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഇംഗ്ലണ്ട് താരം ജെയിംസ് ആന്ഡേഴ്സണ് ഒന്നാം സ്ഥാനം സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് ആന്‍ഡേഴ്സനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഒന്നാം സ്ഥാനത്തായിരുന്ന ആന്‍ഡേഴ്സനെ പിന്നിലാക്കി ജഡേജ ഒന്നാമതെത്തിയത്. ഇന്ത്യയുടെ രവിചന്ദ്ര അശ്വിനാണ് ബൗളര്‍മാരുടെ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത്. ആദ്യ ഇരുപതില്‍ മറ്റ് ഇന്ത്യന്‍ ബൗളര്മാരരാരുമില്ല. 2009ല്‍ ഒന്നാം റാങ്കിലെത്തിയ മുത്തയ്യ മുരളീധരനുശേഷം ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ബൗളറാണ് 35കാരനായ ആന്ഡേഴ്സണ്.
ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്ത് തന്നെയാണ് ഒന്നാമത്. വിന്‍ഡീസിനെതിരായ മികച്ച പ്രകടനത്തോടെ ഇംഗ്ലീഷ് ടീം നായകന് ജോ റൂട്ട് രണ്ടാം സ്ഥാനവും ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യാംസണ് മൂന്നാം സ്ഥാനവും കരസ്ഥമാക്കിയപ്പോൾ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര നാലാം സ്ഥാനവും ഇന്ത്യന്‍ നായകന് വിരാട് കോലി,ലോകേഷ് രാഹുൽ അജിങ്ക്യാ രഹാനെ യഥാക്രമം ആറും,ഒൻപതും,പത്തും സ്ഥാനങ്ങൾ സ്വന്തമാക്കി. ടീം റാങ്കിംഗില്‍ ഇന്ത്യതന്നെയാണ് ഒന്നാമത്. വിന്‍ഡീസിനെതിരായ പരമ്പര നേടിയെങ്കിലും ഇംഗ്ലണ്ടിന്റെയും വിന്‍ഡീസിന്റെയും സ്ഥാനങ്ങളിലും മാറ്റമില്ല.
Post Your Comments