ആലപ്പുഴ: ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. എഴുത്തുകാര്‍ക്കുനേരെ ഭീഷണി മുഴക്കിയ സംഭവത്തില്‍ ശശികലയ്ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള നിരവധി കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ മൗനത്തിലാണെന്നു ചെന്നിത്തല പറഞ്ഞു.
ശശികലയ്ക്കെതിരേ പോലീസ് സ്വമേധയാ കേസെടുക്കാത്തതു കൊണ്ട് വി.ഡി. സതീശൻ എംഎൽഎ പോലീസിനെ സമീപിച്ചിരുന്നു. സതീശൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Post Your Comments