
ആലപ്പുഴ: വിമുക്തഭടനെ വ്യാജ പീഡനക്കേസില്‍ കുടുക്കിയ കോണ്‍ഗ്രസ് നേതാവും വൈദികനും അടക്കം 15 പേര്‍ക്കെതിരെ കേസെടുത്തു. വിമുക്ത ഭടനായ ആലപ്പുഴ പടനിലം സ്വദേശി ഷാജി പണിക്കരെയാണ് വ്യാജ കേസില്‍ കുടുക്കിയത്.
കൊണ്‍ഗ്രസ് സിപിഎം നേതാക്കളുടെ അഴിമതി ചൂണ്ടിക്കാട്ടിയതിലുള്ള വ്യക്തി വൈരാഗ്യമാണ് കള്ളക്കേസിന് പിന്നിലെന്ന് ഷാജി പറഞ്ഞു. തന്നെ കുടുക്കിയവര്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുന്നത് വരെ നിയമപോരാട്ടം തുടരുമെന്നും അദേഹം അറിയിച്ചു.
2013ലാണ് കേസിന് ആസ്പദമായ സംഭവം. ഷാജി പണിക്കര്‍ എന്ന വിമുക്ത ഭടന്‍ പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ചു എന്നാണ് പരാതി. പോസ്‌കോ നിയമപ്രകാരം കേസേടുത്തതോടെ 55 ദിവസം ഷാജി അഴിക്കുള്ളില്‍ കിടന്നു. കാര്‍ഗില്‍ യുദ്ധ സേവനത്തിനു രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ച ആളാണ് ഇദ്ദേഹം. കേസില്‍ വീണ്ടും അന്വേഷണത്തിന് ഉത്തരവ് ഇട്ടു. ഈ അന്വേഷണത്തിലാണ് ഷാജി കേസില്‍ നിരപരാധി ആണെന്നും, അദ്ദേഹത്തിന് എതിരെ വ്യക്തമായ ഗൂഡാലോചന നടന്നുവെന്നും, കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ഡിവൈഎസ്പി കണ്ടെത്തിയത്.
വ്യാജപരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവ് കറ്റാനം ഷാജി, ഒരു വൈദികന്‍ തുടങ്ങി പതിനഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തനിക്കും കുടുംബത്തിനും ഉണ്ടായ മാനഹാനിയ്ക്ക് 1 കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഷാജി.
കൂടാതെ ഇരുമുന്നണികളും കൂടി കേസ് അട്ടിമറിക്കാതിരിക്കാന്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം എന്നും ഷാജി ആവശ്യപ്പെടുന്നു. ഇനി ഒരു നിരപരാധികള്‍ക്കും ഇത്തരം ദുരനുഭവം ഉണ്ടാകാതിരിക്കാന്‍ കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതവരെ നിയമപോരാട്ടം തുടരാനാണ് ഈ കുടുംബത്തിന്റെ തീരുമാനം.
Post Your Comments