Latest NewsNewsInternational

കൊലയാളി ഗെയിമിന് പൂട്ടിടാന്‍ ഒരുങ്ങി ഫേസ്ബുക്ക്

 

കൂടുതല്‍ അപകടകാരിയായി മാറിയതോടെ ബ്ലൂവെയില്‍ ഗെയിമിന് പൂട്ടിടാന്‍ ഒരുങ്ങി ഫേസ്ബുക്ക്. ആത്മഹത്യ നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളോടൊപ്പം കൈകോര്‍ത്ത്, ബ്ലൂവെയിലിന് എതിരായ ഹാഷ് ടാഗുകള്‍, ആശയങ്ങള്‍ എന്നിവ പ്രചരിപ്പിച്ച് കൊലയാളി ഗെയിമിന് തടയിടാനാണ് ഫേസ്ബുക്കിന്റെ നീക്കം.

ആത്മഹത്യയോ, സ്വയം പരിക്കേല്‍പ്പിക്കുകയോ ചെയ്യാന്‍ നിര്‍ദേശിക്കുന്ന ഗെയിമുകള്‍ ഫേസ്ബുക്കില്‍ ഉണ്ടെങ്കില്‍ അവ കണ്ടെത്തി നീക്കം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ടെന്നും ഫേസ്ബുക്ക് വ്യക്തമാക്കുന്നു.

ലോക ആത്മഹത്യ പ്രതിരോധ ദിനമായ സെപ്തംബര്‍ 10ന്, ആത്മഹത്യ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളും, സപ്പോര്‍ട്ടീവ് ഗ്രൂപ്പുകളെ സംബന്ധിക്കുന്ന വിവരങ്ങളും ഇന്ത്യക്കാരുടെ ന്യൂസ് ഫീഡില്‍ ഫേസ്ബുക്ക് ഉള്‍പ്പെടുത്തും.

വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള ഫേസ്ബുക്കിന്റെ സേഫ്റ്റി സെന്ററില്‍ ആത്മഹത്യയെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ആത്മഹത്യ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംഭവങ്ങള്‍ നിരീക്ഷിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടീം ഫേസ്ബുക്കിനുണ്ട്. ആത്മഹത്യയുമായി ബന്ധപ്പെട്ട തങ്ങളെ സമീപിക്കുന്നവരേയും, ആത്മഹത്യ ചിന്തയുള്ള സുഹൃത്തുക്കളെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിന് വേണ്ടി തങ്ങളെ സമീപിക്കുന്നവരേയും സഹായിക്കാന്‍ പാകത്തിനുള്ള നിര്‍ദേശങ്ങള്‍ ആത്മഹത്യ നിര്‍മാര്‍ജനം എന്ന വിഭാഗത്തില്‍ ഫേസ്ബുക്ക് ഉള്‍പ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button