Latest NewsNewsIndia

യാത്രയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട പെണ്‍കുട്ടിക്ക് രക്ഷകനായി കോണ്‍ഗ്രസ് എം.പി

ആഗ്ര: ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ യാത്രയുടെ മദ്ധ്യേ നെഞ്ചു വേദന അനുഭവപ്പെട്ട പെണ്‍കുട്ടിക്ക് കോണ്‍ഗ്രസ് നേതാവും ഗുണ എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യ രക്ഷകനായി. ആഗ്രയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഭോപ്പാല്‍ ശതാബ്ദി ട്രെയിനിലായിരുന്നു സംഭവം. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞു വീണ പെണ്‍കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കാന്‍ റെയില്‍വേ മെഡിക്കല്‍ എമര്‍ജന്‍സി സര്‍വ്വീസിനെ ആദ്യം ബന്ധപ്പെട്ടെങ്കിലും അത് ഗുണം ചെയ്തില്ല.

തുടര്‍ന്ന് എം.പിയുടെ ഉചിതമായ ഇടപെടലിലൂടെ സ്ഥലത്ത് ആംബുലന്‍സ് എത്തുകയും പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പെണ്‍കുട്ടിക്കൊപ്പം എംപിയും ആശുപത്രിയിലെത്തി ചികിത്സയ്ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. അടിയന്തര ആവശ്യ ഘട്ടത്തില്‍പ്പോലും പ്രാഥമിക ചികിത്സ സൗകര്യം ലഭ്യമാക്കാത്ത റെയില്‍വേ വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button