KeralaLatest NewsNews

ശശികലയ്‌ക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്‌ക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. എഴുത്തുകാര്‍ക്ക് നേരെ നടത്തിയ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിലാണ് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. പ്രസംഗം പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രി ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

എഴുത്തുകാര്‍ക്കുനേരെ ഭീഷണി മുഴക്കിയ സംഭവത്തില്‍ ശശികലയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള നിരവധി കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ മൗനത്തിലാണെന്നു ചെന്നിത്തല കൂട്ടിച്ചേർത്തു.

ശശികലയ്ക്കെതിരേ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കാത്തതു കൊണ്ട് വി.ഡി. സ​തീ​ശ​ൻ എം​എ​ൽ​എ പോലീസിൽ പ​രാ​തി ന​ൽ​കിയിട്ടുണ്ട്. പ്ര​സം​ഗ​വു​മാ​യ ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ രേ​ഖ​ക​ളും പോ​ലീ​സി​ന്‍റെ കൈ​യി​ലു​ണ്ടെ​ന്നും പ്ര​സ്താ​വ​ന ന​ട​ത്തി 48 മ​ണി​ക്കൂ​റാ​യി​ട്ടും പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് ആ​ശ്ച​ര്യ​പ്പെ​ടു​ത്തി​യെ​ന്നും വി.​ഡി സ​തീ​ശ​ൻ പ​റ​ഞ്ഞു. സതീശിനു പുറമെ ഡിവൈഎഫ്ഐയും പോലീസിനെ സമീപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button