USALatest NewsIndiaInternational

ഭീകരതയ്ക്ക് പണം നൽകിയ പാക് ബാങ്കിന് യുഎസിൽ നിരോധനം

 ന്യൂയോർക്ക്: ഭീകരപ്രവർത്തനങ്ങൾക്കു പണം കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന സംശയത്തിൽ പാക്കിസ്ഥാന്റെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിന് അമേരിക്കയില്‍ താഴ് വീണു. 40 വർഷമായി അമേരിക്കയില്‍  പ്രവർത്തിച്ചു വരുന്ന ഹബീബ് ബാങ്കിനാണ് യുഎസ് ബാങ്കിങ് റെഗുലേറ്റർമാർ അടച്ചുപൂട്ടാൻ നിർദേശം നല്‍കിയത്.

കള്ളപ്പണം വെളുപ്പിക്കൽ ഭീകര പ്രവർത്തനത്തിന് പണം നൽകുക എന്നീ കാര്യങ്ങൾ ബാങ്കിലൂടെ നടന്നിട്ടുണ്ടെന്നാണ് അധികൃതർ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. വിദേശ ബാങ്കുകളെ നിരീക്ഷിക്കുന്ന ഡിപ്പാർട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് ബാങ്കിനുമേൽ 225 മില്യൺ യുഎസ് ഡോളർ പിഴ ചുമത്തുകയും ചെയ്തു.

1978 മുതൽ അമേരിക്കയിൽ പ്രവർത്തിച്ചു വരുന്ന ബാങ്കാണ് ഹബീബ് ബാങ്ക്. ഭീകര സംഘടനയായ അൽ ഖായിദയുമായി ബന്ധമുള്ള സൗദി അറേബ്യയിലെ സ്വകാര്യ ബാങ്ക് അൽ രാജ്ഹി ബാങ്കുമായി ബില്യൺകണക്കിന് യുഎസ് ഡോളർ ഇടപാടുകൾ ഹബീബ് ബാങ്ക് നടത്തിയിട്ടുണ്ട്. ഇവ കള്ളപ്പണം വെളുപ്പിക്കാനോ ഭീകരവാദത്തിനോ ഉപയോഗിച്ചിട്ടില്ലെന്നു ഉറപ്പാക്കാൻ ബാങ്കിനു കഴിഞ്ഞിട്ടില്ല. കൃത്യമായി പരിശോധന നടത്താതെ കുറഞ്ഞത് 13,000 ഇടപാടുകൾ ബാങ്ക് നടത്തിയിട്ടുണ്ടെന്നാണ് ഇതിനോടകം ലഭിച്ചിരിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button