Latest NewsIndiaNews

ഗൗരി ലങ്കേഷിന്റെ സഹോദരങ്ങൾ തമ്മിൽ അഭിപ്രായഭിന്നത

ബെംഗളൂരു: ഗൗരി ലങ്കേഷിന്റെ സഹോദരങ്ങൾ തമ്മിൽ അഭിപ്രായഭിന്നത. ഗൗരി ലങ്കേഷ് വധത്തിന്റെ അന്വേഷണം സംബന്ധിച്ചാണ് ഭിന്നത. കർണാടക സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) സമയം നൽകണമെന്നു സഹോദരി കവിത ലങ്കേഷ് അഭിപ്രായപ്പെട്ടപ്പോൾ സിബിഐ അന്വേഷണത്തോടാണ് ഇന്ദ്രജിത്ത് താൽപര്യം പ്രകടിപ്പിച്ചത്. ഇത് കൂടാതെ കൊലപാതകത്തിനു പിന്നിൽ ആരെന്നതു സംബന്ധിച്ചും ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം പുറത്തുവന്നു.

ഗൗരിയോടു നക്സലുകൾക്കു വിരോധമുണ്ടായിരുന്നെന്നും കൊലപാതകത്തിനു പിന്നിൽ അവരായിരിക്കാമെന്നുമാണ് ഇന്ദ്രജിത്തിന്റെ വാദം. എന്നാൽ നക്സലുകൾക്കു ശത്രുതയുണ്ടായിരുന്നില്ലെന്നും തീവ്ര ഹിന്ദുത്വ ശക്തികൾക്കെതിരെയായിരുന്നു വർഷങ്ങളായി ഗൗരിയുടെ പോരാട്ടമെന്നും കവിത വാദിക്കുന്നു.

ഹിന്ദുത്വവാദികളും നക്സലുകളുമടക്കം എല്ലാവർക്കുമെതിരെ അന്വേഷണം നടക്കട്ടെ. സിബിഐ അന്വേഷണം വേണമെന്നു മുറവിളികൂട്ടുന്നത് ഇപ്പോൾ ഫാഷനായി മാറിയിരിക്കുകയാണെന്നും കവിത പറഞ്ഞു. അങ്ങനെയല്ലെന്നും എസ്ഐടി അന്വേഷണം പരാജയപ്പെട്ടാൽ സിബിഐ അന്വേഷണം തേടി താൻ കോടതിയെ സമീപിക്കുമെന്നും ഇന്ദ്രജിത്ത് പറഞ്ഞു. കൊലപാതകത്തിനു രാഷ്ട്രീയ നിറം നൽകരുതെന്നും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button