ന്യൂഡൽഹി: ഗൗരി ലങ്കേഷ് വധം രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് രവിശങ്കർ പ്രസാദ്. ”മുതിർന്ന മാധ്യമ പ്രവർത്തക കൊല്ലപ്പെട്ട സംഭവം രാഹുൽ ഗാന്ധി രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. സംഭവത്തിൽ നക്സൽ ഗ്രൂപ്പുകൾക്കുള്ള പങ്ക് കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ലെന്നും കർണാടകയിലെ കോണ്‍ഗ്രസ് സർക്കാർ ഗൗരി ലങ്കേഷിന് സുരക്ഷ ഒരുക്കിയില്ലെന്നും” മന്ത്രി ആരോപിച്ചു.
”സംഭവത്തെ ബിജെപി നേതാക്കൾ അപലപിച്ചില്ലെന്ന വാദം തെറ്റാണ്. നേതൃത്വം കൊലപാതകത്തിനെതിരേ പ്രതികരിച്ചിരുന്നുവെന്നും ഗൗരി ലങ്കേഷിന്‍റെ മരണത്തെ ചോദ്യം ചെയ്യുന്ന ബുദ്ധിജീവികൾ കേരളം, കർണാടക സംസ്ഥാനങ്ങളിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ എന്തുകൊണ്ട് പ്രതികരിക്കാൻ തയാറാകുന്നില്ലെന്നും” രവിശങ്കർ പ്രസാദ് ചോദിച്ചു.
Post Your Comments