ബംഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപെട്ടു ഒരാൾകൂടി പിടിയിൽ. കർണാടക വിജയാപുര സ്വദേശി പരശുറാം വാഗ്മോറെയാണ് കഴിഞ്ഞ തിങ്കളാഴ്ച മഹാരാഷ്ട്രയിൽനിന്നു അറസ്റ്റ് ചെയ്തത്. വാഗ്മോറെയാണ് ഗൗരി ലങ്കേഷിനു നേർക്ക് വെടിയുതിർത്തത് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇയാളെ ചോദ്യം ചെയ്തുവരികയാണ് എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
ഗൗരി ലങ്കേഷിന്റെ വീടിനു മുന്നിലെ സിസിടിവിയിലെ ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ കൊലയാളിയുടെ രേഖാചിത്രവുമായി പിടിയിലായ ആൾക്ക് സാമ്യമുണ്ടെന്നും ചോദ്യം ചെയ്യലിൽ വാഗ്മോറെ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
Also read : ചാവേര്‍ സ്ഫോടനം : മരണസംഖ്യ ഉയര്‍ന്നു
Post Your Comments