ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന് ഇന്ദ്രജിത്ത്. പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ട് ഇപ്പോള്‍ അഞ്ചു മാസമായെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നും ഏകപക്ഷീയമായാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന് ഇന്ദ്രജിത്ത് പറഞ്ഞു.
എന്നാല്‍, സി ബി ഐ അന്വേഷണം വേണ്ടെന്നും ഇപ്പോള്‍ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമാണെന്ന നിലപാടിലാണ് സഹോദരി കവിത ലങ്കേഷ്. രാഷ്ട്രീയ താല്പര്യങ്ങള് അന്വേഷണത്തെ ബാധിക്കുന്നതായി സംശമുണ്ടെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments