ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ർണാടകത്തിലെ മദ്ദൂർ സ്വദേശിയും ഹിന്ദു യുവ സേന എന്ന സംഘടനയുടെ പ്രവർത്തകനുമായ കെ.ടി നവീൻ കുമാറിനെ (37) ആണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഫെബ്രുവരി 18 ന് അനധികൃതമായി ബുള്ളറ്റ് കൈവശംവച്ചെന്ന കേസിൽ സിറ്റി ബസ്റ്റാൻഡിൽനിന്ന് ബംഗളൂരു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. 2017 സെപ്റ്റംബർ അഞ്ചിനാണ് അജ്ഞാതരുടെ വെടിയേറ്റു ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. നവംബറിൽ കർണാടക ആഭ്യന്തരമന്ത്രി രാമലിൻഗ റെഡ്ഡി അക്രമികളെ ആഴ്ചകൾക്കുള്ളിൽ പിടിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ അതുണ്ടായിട്ടില്ല.
ALSO READ ;താപനില ഉയരുന്നു: മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
Post Your Comments