പ്രശസ്തപത്രപ്രവര്‍ത്തകയുംഎഴുത്തുകാരിയുമായ ഗൌരി ലങ്കേഷ് കൊല്ലപ്പെട്ടതില്‍ വേദന പങ്കുവെച്ച് ശ്രീകുമാരന്‍ തമ്പി. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതിനെ അപലപിക്കുന്നത് . ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്. കൊലപാതകം കൊണ്ടല്ല. പകയ്ക്കു മരണമില്ല ശ്രീകുമാരന്‍ തമ്പി പറയുന്നു
ഫെയ്സ്ബുക്ക് പോസ്റ്റ്
പ്രശസ്തപത്രപ്രവര്‍ത്തകയുംഎഴുത്തുകാരിയും പുരോഗമനവാദിയും സ്ത്രീ സ്വയം സ്വാതന്ത്രയാകുന്നത് എങ്ങനെയെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച പ്രതിഭാശാലിനിയുമായ ഗൗരി ലങ്കേഷിന്റെ മരണം മനുഷ്യത്വമുള്ള ഏതു ഭാരതീയനെയും ഞെട്ടിക്കുന്നതാണ് . ചലച്ചിത്ര സംവിധായകര്‍ എന്ന നിലയില്‍ ഞാനും ലങ്കേഷും പരിചയക്കാരായിരുന്നു, 1976 ലാണ് ഞാന്‍ മോഹിനിയാട്ടവും ലങ്കേഷ് പല്ലവി എന്ന കന്നഡ സിനിമയും സംവിധാനം ചെയ്തത് . ദേശീയ പുരസ്കാര മത്സരത്തില്‍ ഈ രണ്ടു ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. മികച്ച സംവിധാനത്തിനുള്ള പുരസ്കാരം പല്ലവിക്കും മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം മോഹിനിയാട്ടത്തിനും ലഭിച്ചു. ഗൗരി ലങ്കേഷ് ലങ്കേഷിന്റെ മൂത്ത മകളാണ്.
ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത് കൊലപാതകം കൊണ്ടല്ല. പകയ്ക്കു മരണമില്ല . കൊലയ്ക്കു പകരം കൊല എന്ന് എല്ലാവരും തീരുമാനിച്ചു കഴിഞ്ഞാല്‍ എന്തായിരിക്കും ഈ നാടിന്റെ സ്ഥിതി….?.
‘കേഴുക പ്രിയ നാടേ ….’എന്നല്ലാതെ മറ്റെന്തു പറയാന്‍ ?
Post Your Comments