KeralaLatest NewsNews

ഓംകാരത്തിന്റെ പ്രതീകമാണ് ഗണപതി, ഇസ്‌ലാം, ക്രിസ്തുമതത്തെപോലെ ഒരു വ്യക്തി സ്ഥാപിച്ചതല്ല ഹിന്ദുമതം: ശ്രീകുമാരൻ തമ്പി

ശാസ്ത്രവും മിത്തുകളും കൂടിക്കലർന്നിട്ടുള്ളത് ഹിന്ദുമതത്തിൽ മാത്രമല്ല.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ഗണപതി ഭഗവാനാണ്. ഗണപതി വെറും ഒരു മിത്ത് മാത്രമാണെന്ന് സ്പീക്കർ ഷംസീർ അഭിപ്രായപ്പെട്ടതാണ് ചർച്ചകർക്ക് കാരണം. ഹിന്ദു വിശ്വാസ പ്രകാരം ഓംകാരത്തിന്റെ ( ആദ്യമുണ്ടായ നാദ ബിന്ദുവിന്റെ) പ്രതീകമാണ് ഗണപതിയെന്നും . ഇസ്‌ലാം മതത്തെപോലെയോ ക്രിസ്തുമതത്തെപോലെയോ ഒരു വ്യക്തി സ്ഥാപിച്ച മതമല്ല ഹിന്ദുമതമെന്നും ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മികച്ച ശബ്ദലേഖകനുള്ള ഓസ്കാർ അവാർഡ് വാങ്ങുന്നതിനു മുമ്പു റസൂൽ പൂക്കുട്ടി പറഞ്ഞ ഒരു വാചകമുണ്ട്, ‘ഞാൻ ഓംകാരത്തിന്റെ നാട്ടിൽ നിന്നാണ് വരുന്നത്.’ എന്ന വാക്കുകൾ പങ്കുവച്ചുകൊണ്ട് ശ്രീകുമാര് തമ്പി എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

read also: ഗണപതി മതവിശ്വാസമോ ആരാധനാ മൂർത്തിയോ മാത്രമല്ല, ബോംബെക്കാരിൽ സമരജ്വാല ആളിക്കത്തിച്ച ദേശീയതയുടെ പ്രതീകം കൂടിയാണ്: കുറിപ്പ്

പോസ്റ്റ് പൂർണ്ണ രൂപം,

എന്റെ സുഹൃത്ത് റസൂൽ പൂക്കുട്ടി മികച്ച ശബ്ദലേഖകനുള്ള ഓസ്കാർ അവാർഡ് വാങ്ങുന്നതിനു മുമ്പു പറഞ്ഞ ഒരു വാചകമുണ്ട്. ‘ഞാൻ ഓംകാരത്തിന്റെ നാട്ടിൽ നിന്നാണ് വരുന്നത്’

പ്രപഞ്ചം ഉണ്ടായത് നാദത്തിൽ നിന്നാണെന്നു ഭാരതീയസംസ്കാരം പറയുന്നു. ഭൗതികശാസ്ത്രം പറയുന്നത് ‘ഒരു മഹാവിസ്ഫോടനത്തിൽ നിന്ന് പ്രപഞ്ചമുണ്ടായി’ എന്നാണ്. ( BIG BANG THEORY ). ഓംകാരത്തിന്റെ (ആദ്യമുണ്ടായ നാദ ബിന്ദുവിന്റെ) പ്രതീകമാണ് ഗണപതി. അതുകൊണ്ടാണ് ഏതു ക്ഷേത്രത്തിൽ പോയാലും ആദ്യം നാം ഗണപതിയെ വന്ദിക്കണം എന്നു പറയുന്നത്. ശാസ്ത്രവും മിത്തുകളും കൂടിക്കലർന്നിട്ടുള്ളത് ഹിന്ദുമതത്തിൽ മാത്രമല്ല. എല്ലാ മതങ്ങളിലും അത് സംഭവിച്ചിട്ടുണ്ട്. ഇസ്‌ലാം മതത്തെപോലെയോ ക്രിസ്തുമതത്തെപോലെയോ ഒരു വ്യക്തി സ്ഥാപിച്ച മതമല്ല ഹിന്ദുമതം.

സിന്ധുനദീതീരത്തു താമസിച്ചിരുന്ന സംസ്കാരസമ്പന്നരായ ഒരു ജനതയുടെ ജീവിതരീതി ഒരു മതമായി മാറിയതാണ്. ഭഗവദ്ഗീത മാത്രമല്ല ബൈബിളും ഖുർആനും മനസ്സിരുത്തി പഠിച്ചിട്ടുള്ളവനാണ് ഞാൻ. അതുകൊണ്ടാണ് ‘കാൽവരിയിൽ പൂത്തുലഞ്ഞ രക്തപുഷ്പമേ ..’ എന്നും ‘പച്ചയാം മരത്തിൽ പോലും തീ നിറയ്ക്കും അല്ലാഹു’ എന്നും എഴുതാൻ എനിക്ക് കഴിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button