തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി ചെയര്‍മാനും കവിയുമായ സച്ചിദാനന്ദനെ രൂക്ഷമായി വിമര്‍ശിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. മുസ്ലീമിന് ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കവിത എഴുതിയയാളാണ് സച്ചിദാനന്ദന്‍. കവിത വായിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ മുഖമാണ് മനസില്‍ വന്നതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
READ ALSO: ‘നഷ്ടപരിഹാരം നൽകി എന്നെ ഒതുക്കുകയല്ല വേണ്ടത്, മാറ്റം വേണ്ടത് കവികളോടുള്ള സമീപനത്തിൽ’- ചുള്ളിക്കാട്
ഉമ്മന്‍ ചാണ്ടി ഉള്ളപ്പോള്‍ പോലും കേരളം ഭരിച്ച ആളാണ് കുഞ്ഞാലിക്കുട്ടി. മുസ്‌ലിങ്ങള്‍ കൂടുതലുള്ള ഷാര്‍ജയില്‍ പോയപ്പോഴും സച്ചിദാനന്ദന്‍ ഈ കവിത തന്നെയാണ് ചൊല്ലയതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സര്‍ക്കാരിന് വേണ്ടി ഒരു കേരളഗാനം എഴുതി വാങ്ങിയ അക്കാദമി തന്നെ അപമാനിച്ചെന്നും അക്കാര്യത്തില്‍ സാംസ്‌കാരിക മന്ത്രി മറുപടി പറയണമെന്നും ശ്രീകുമാരന്‍ തമ്പി സോഷ്യൽ മീഡിയ പോസ്റ്റിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Post Your Comments