ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ സോപ്പിന്റെ പരസ്യത്തിനു പിന്നാലെ പതഞ്ജലിയുടെ ച്യവനപ്രാശ് പരസ്യത്തിനും വിലക്ക്. എതിരാളിയായ ഡാബര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പരാതിയില്‍ അടുത്ത ഹിയറിങ് നടക്കുന്നതുവരെ പരസ്യം സംപ്രേഷണം ചെയ്യരുതെന്നാണ് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം. ആക്ടിങ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
തങ്ങളുടെ ച്യവനപ്രാശത്തെ പതഞ്ജലിയുടെ പരസ്യത്തിലൂടെ കളിയാക്കിയെന്നാണ് ഡാബറിന്റെ ആരോപണം. ഡാബറിന്റെ പരാതിയില്‍ പതഞ്ജലിയില്‍ നിന്നും കോടതി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പതഞ്ജലി 2.1 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ഡാബര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനി നല്‍കിയ ഹര്‍ജി പ്രകാരം പതഞ്ജലി സോപ്പുകളുടെ പരസ്യവും കോടതി തടഞ്ഞിരുന്നു.
Post Your Comments