Latest NewsKeralaNews

സര്‍ക്കാര്‍ നയങ്ങളുടെ മാറ്റം; വിദ്യാഭ്യാസത്തെ അനിശ്ചിതത്വത്തിലാക്കുന്നുവെന്ന് കോടതി

സര്‍ക്കാര്‍ നയങ്ങള്‍ അടിമുടി ഇടയ്ക്കിടെ മാറ്റുന്നത് വിദ്യഭ്യാസ മേഖലയെ അനിശ്ചിതത്വത്തിലാക്കുന്നുവെന്ന് ഹൈക്കോടതി. നയം നടപ്പാക്കുന്നതിലെ അപാകത മൂലം പ്രവേശന നടപടികളിലും അനിശ്ചിതത്വം തുടരുകയാണ്. പോളിടെക്‌നിക്കുകള്‍ കേരളത്തില്‍ ആവശ്യമെങ്കില്‍ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി. സ്വാശ്രയ മേഖലയില്‍ പുതുതായി കോളജുകള്‍ അനുവദിക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ പുതിയ നിര്‍ദേശം.

കേരളത്തിലെ പഠനത്തിനു വേണ്ടത്ര ഗുണ നിലവാരമില്ലാത്തത് കൊണ്ടാണ് വിദ്യാര്‍ഥികള്‍ പഠനത്തിന് പുറത്ത് പോകുന്നത്. രാജ്യത്തെ പൗരന്‍മാരുടെ വിദ്യഭ്യാസ അവകാശങ്ങള്‍ പരിഗണിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
നൂറു ശതമാനം സാക്ഷരത നേടിയ രാജ്യത്തെ തന്നെ ഒരേയൊരു സംസ്ഥാനം കേരളമായിരിക്കും. എന്നാല്‍ തുടര്‍ന്നുള്ള അവസ്ഥ പറയുകയും വേണ്ട. ഇവിടെ ജോലി സാധ്യതയില്ലാത്തതിനാല്‍ ആളുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് മാത്രമല്ല, വിദേശത്തേക്കും നാട് കടക്കുകയാണ്. സ്വാശ്രയ മേഖലയില്‍ പോളിടെക്‌നിക്കുകള്‍ ആവശ്യമെങ്കില്‍ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button