Latest NewsNewsInternational

മ്യാൻമറിന്റെ ആശങ്കയിൽ ഇന്ത്യ പങ്കുചേരുന്നു; പ്രധാനമന്ത്രി

മ്യാൻമർ: മ്യാൻമറിന്റെ ആശങ്കയിൽ ഇന്ത്യ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റാഖൈൻ സംഭവങ്ങളെക്കുറിച്ചുള്ള മ്യാൻമറിന്റെ ആശങ്ക പങ്കുവയ്ക്കുന്നതായി ഇന്ത്യ. പ്രധാനം രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയുമാണ്. കക്ഷികളെല്ലാം മ്യാൻമറിന്റെ ഐക്യവും വൈവിധ്യവും മാനിക്കുന്ന സമാധാനപൂർണമായ പരിഹാരത്തിന് ശ്രമിക്കണമെന്നും മോദി പറഞ്ഞു.

സ്റ്റേറ്റ് കൗൺസിലർ ഓങ് സാൻ സൂ ചിയുമായി നരേന്ദ്ര മോദി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി. റാഖൈൻ പ്രവിശ്യയിൽ നിന്നു രോഹിൻഗ്യ വിഭാഗം മുസ്‌ലിംകൾ പലായനം ചെയ്യുന്നതിനിടെയാണ് നരേന്ദ്ര മോദി മ്യാൻമർ സന്ദർശനത്തിനെത്തിയത്. ഇരുരാജ്യങ്ങളും ഭീകരതയെ നേരിടാനും സുരക്ഷാ സഹകരണം വർധിപ്പിക്കാനും തീരുമാനിച്ചു.

ഇന്ത്യയും മ്യാൻമറും സമുദ്രസുരക്ഷ, വിവരസാങ്കേതികവിദ്യ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ 11 കരാറുകളിൽ ഒപ്പുവച്ചു. പൊലീസ് സ്റ്റേഷനുകളും സൈനിക പോസ്റ്റുകളും ആക്രമിച്ചുവെന്നാരോപിച്ചാണ് സുരക്ഷാസേന രോഹിൻഗ്യകൾക്കെതിരെ നടപടിയാരംഭിച്ചത്. ഇതെത്തുടർന്നു രണ്ടാഴ്ചയ്ക്കിടെ 125,000 പേർ ബംഗ്ലദേശിലേക്കു പലായനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button