ദുബായ്: ലൈംഗീക തൊഴിലാളിയെ കവര്‍ച്ച ചെയ്ത കേസില്‍ പാകിസ്ഥാൻകാരനും ഇന്ത്യക്കാരനും ദുബായിൽ ജയില്‍ ശിക്ഷ. രാത്രി ഏറെ വൈകിയാണ് പ്രതികള്‍ ഇരുവരും ലൈംഗീക തൊഴിലാളിയുമായി കാറില്‍ യാത്ര ചെയ്തത്. ശാരീരിക ബന്ധത്തിന് ശേഷം ലൈംഗികത്തൊഴിലാളി ആവശ്യപ്പെട്ട പണം കൊടുക്കാൻ ഇവർ തയ്യാറായില്ല. തുടർന്ന് ഇവരുടെ പണമടങ്ങിയ പഴ്സ് കൈക്കലാക്കിയ ശേഷം ഇവരെ കാറിൽ നിന്നും ചവിട്ടി പുറത്താക്കുകയായിരുന്നു.
പാക്കിസ്ഥാനിയായ ലൈംഗീക തൊഴിലാളിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പണം കവർന്ന കുറ്റത്തിനാണ് ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷാകാലാവധി പൂര്‍ത്തിയായാല്‍ പ്രതികളെ നാടുകടത്താനും ഉത്തരവുണ്ട്.
Post Your Comments