കച്ച് : രണ്ടു പാക് മത്സ്യത്തൊഴിലാളികളെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. ഇന്ത്യ-പാക് അതിർത്തിയിലെ ഹറാമി നള ഇടുക്കിൽ അതിർത്തി ലംഘിച്ചെത്തിയ മൂന്ന് മത്സ്യബന്ധന ബോട്ടുകളാണ് പിടിച്ചെടുത്തത്.
ബോട്ടിൽനിന്ന് മറ്റു സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് പട്രോളിംഗ് നടത്തിയിരുന്ന ബിഎസ്എഫിന്റെ 79-ാം ബറ്റാലിയനാണ് ബോട്ട് കണ്ടെത്തിയത്.
രണ്ട് പാക് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. അതിർത്തി ലംഘിച്ചെത്തിയ പാക് മത്സ്യബന്ധന ബോട്ടുകൾ നേരത്തെയും ഇവിടെനിന്നു പിടികൂടിയിട്ടുണ്ട്.
Post Your Comments