ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ വിദ്വേഷ ട്വീറ്റുകള്‍ക്ക് മറുപടിയുമായി ബിജെപി. വെടിയേറ്റ് കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തുന്നവരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ പിന്തുടരുന്നവരും ഉള്‍പ്പെടുന്നുണ്ടെന്ന ട്വീറ്റുകളാണ് വിവാദത്തിന് വഴിവെച്ചത്.
ഇത്തരം ട്വീറ്റുകള്‍ ദുരുപദിഷ്ടവും, കെട്ടിച്ചമച്ചതുമാണെന്ന് ബിജെപി പറയുന്നു. പ്രധാനമന്ത്രി ഒരാളെ ട്വിറ്ററില്‍ പിന്തുടരുന്നുവെന്നത് അയാള്‍ക്കുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റല്ല. ഒരാള്‍ എങ്ങനെയൊക്കെ പെരുമാറും എന്നതിനും അത് ഗ്യാരന്റിയല്ല, സാധാരണക്കാരുമായി ഇടപഴകാന്‍ പ്രധാനമന്ത്രി ഉപയോഗിക്കുന്ന മാധ്യമമാണ് ട്വിറ്റര്‍. അഭിപ്രായ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന അപൂര്‍വനേതാവായ അദ്ദേഹം ആരെയും ട്വിറ്ററില്‍ ബ്ലോക്ക് ചെയ്യുകയോ, പിന്തുടരാതിരിക്കുകയോ ചെയ്യുന്നില്ലെന്നും വിവര-സാങ്കേതിക വിഭാഗം മേധാവിയായ അമിത് മാളവ്യ പറയുന്നു.
കൊള്ളയിലും,തട്ടിപ്പിലും ആരോപണവിധേയനായ രാഹുല്‍ ഗാന്ധി, ട്വിറ്ററില്‍ തന്നെ അധിക്ഷേപിച്ച അരവിന്ദ് കെജ്രിവാള്‍ എന്നിവരെയും പ്രധാനമന്ത്രി പിന്തുടരുന്നുണ്ടെന്നും അമിത് മാളവ്യ ഓര്‍മ്മിപ്പിക്കുന്നു. ചൊവ്വാഴ്ച രാത്രി ആക്രമികള്‍ വെടിവെച്ച് കൊന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെതിരെ വിദ്വേഷം വളര്‍ത്തുന്നതും അധിക്ഷേപിക്കുന്നതുമായ ട്വീറ്റുകള്‍ വ്യാപകമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ പിന്തുടരുന്നവരും ഗൗരി ലങ്കേഷിനെതിരെയുള്ള ട്വീറ്റുകള്‍ പ്രചരിപ്പിക്കുന്നവരില്‍ ഉള്‍പ്പെടുന്നു. ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ളവരുടെ അക്കൗണ്ടുകളിലും ഇത്തരം ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെ പാര്‍ട്ടിക്കെതിരെയും പ്രതിഷേധവും ഉയര്‍ന്നിരുന്നു.
Post Your Comments