KeralaLatest NewsNews

ബിബിൻ വധം; ഒരാൾ കൂടി പിടിയിൽ

തിരൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിബിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ഒരാൾ അറസ്റ്റിൽ. ചങ്ങരംകുളം കോക്കൂര്‍ കോഴിക്കര വളപ്പില്‍ മുഹമ്മദ് ഹസന്‍(26)ആണ് അറസ്റ്റിലായത്. കേസില്‍ 10ാം പ്രതിയാണ് ഇയാള്‍. ഹാസന്റെ ഉടമസ്ഥതയിലുള്ള ഷാ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സില്‍ പ്രതികൾ പലതവണ ഗൂഢാലോചനയ്ക്കായി ഒത്തുചേർന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ ട്രാവൽസിന്റെ പേരിലുള്ള സിം കാര്‍ഡാണ് കേസിലെ മൂന്നാം പ്രതി ഉപയോഗിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. തിരൂര്‍ കോടതിയില്‍ ഹാജരാക്കി ഹസനെ റിമാന്‍ഡ് ചെയ്തു. പിന്നീട് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും. പരിശോധനക്ക് ശേഷം ട്രാവല്‍സ് പൊലീസ് അടച്ചുപൂട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button