കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ മിഡ്‌നാപൂരിലെ ഭഗബന്‍പൂര്‍ സ്വദേശി ഭാസ്‌കര്‍ ബെരയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രി ഉത്സവത്തിന്റെ ഭാഗമായി നടന്ന വിഗ്രഹ നിമഞ്ജന ഘോഷയാത്രയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ഭാസ്‌കറിന് നേരെ ആക്രമണം ഉണ്ടായത്.
Read Also : സംസ്ഥാനത്ത് വീണ്ടും മഴക്കെടുതി രൂക്ഷമാകുന്നു: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം
തൃണമൂല്‍ പ്രവര്‍ത്തകര്‍ പ്രധാനപ്പെട്ട വിവരം പറയാനുണ്ടെന്ന വ്യാജേന ഭാസ്‌കറിനെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട നിലയില്‍ ഭാസ്‌കറിനെ കണ്ടെത്തിയത്. പ്രദേശത്തെ പ്രധാനപ്പെട്ട തൃണമൂല്‍ നേതാവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് ബിജെപി ആരോപിച്ചു.
അതേസമയം സംഭവത്തില്‍ പാര്‍ട്ടിക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ പങ്കില്ലെന്നും ബിജെപി ഉന്നയിക്കുന്ന വാദം അടിസ്ഥാന രഹിതമാണെന്ന് തൃണമൂല്‍ നേതാവ് തരുണ്‍ ഝാ പറഞ്ഞു. രക്തം ചിന്തുന്ന രാഷ്ട്രീയത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും ഝാ പറഞ്ഞു.
Post Your Comments