കാസർഗോഡ്: കാസർഗോഡ് ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരുമകൻ അറസ്റ്റിൽ. തൃക്കരിപ്പൂർ പരത്തിച്ചാലിൽ വെൽഡിംഗ് തൊഴിലാളിയായ എം വി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ടാണ് മരുമകൻ അറസ്റ്റിലായത്. ബാലകൃഷ്ണന്റെ മകളുടെ ഭർത്താവ് രജീഷിനെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ദിവസമാണ് പരത്തിച്ചാലിലെ വീട്ടിനുള്ളിലെ കിടപ്പ് മുറിയിൽ ചോര വാർന്ന നിലയിൽ ബാലകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. വർഷങ്ങളായി വീട്ടിൽ തനിച്ച് താമസിച്ചു വരികയായിരുന്നു ബാലകൃഷ്ണൻ. ബാലകൃഷ്ണന്റെ വീടിന് സമീപത്ത് താമസിക്കുന്ന സഹോദരൻ വീടിനടുത്ത് രക്തം കണ്ടതോടെ ചന്തേര പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ബാലകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വത്തിനെ ചൊല്ലി തർക്കമുണ്ടാവുകയും രജീഷ്, ബാലകൃഷ്ണനെ പിടിച്ച് തള്ളിയപ്പോൾ തലയിടിച്ച് വീഴുകയുമായിരുന്നു. വീഴ്ചയിലുണ്ടായ മുറിവിൽ നിന്ന് രക്തം വാർന്നാണ് ബാലകൃഷ്ണൻ മരിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Post Your Comments