തിരുവനന്തപുരം•യുവമോർച്ച ആനാട് പഞ്ചായത്ത് വൈസ്സ് പ്രസിഡന്റ് ആരോമലിനു നേരെ വധശ്രമം. ഇന്നലെ നെടുമങ്ങാട് പൂവത്തൂരിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കവേ എട്ടോളം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചേർന്ന് ആരോമലിനെ മൃഗീയമായി മർദ്ദിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് യുവമോര്‍ച്ച നേതൃത്വം പറഞ്ഞു. നിലവിളികേട്ട് ഓടിക്കൂടിയ ജനങ്ങൾക്ക് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തുടർന്ന് ജനങ്ങൾ കൂട്ടത്തോടെ എത്തിയപ്പോൾ അവർ ഓടി രക്ഷപ്പെടുകയും ചെയ്തു.
ശരീരത്തിൽ നിരവധി മുറിവുകളും തലയിൽ എട്ടോളം സ്റ്റിച്ചുമായി ആരോമലിനെ നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.വധശ്രമം ഉണ്ടായിട്ടും പ്രതികൾക്ക് എതിരേ നടപടിയേടുക്കാത്തതിൽ പ്രതിക്ഷേധിച്ച് യുവമോർച്ച പ്രവർത്തകർ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി മാർച്ച് ജില്ലാ പ്രസിഡന്റ് ജെ ആർ അനുരാജ് ഉദ്ഘാടനം ചെയ്തു. ആനാട് പഞ്ചായത്ത് പ്രസിഡണ്ട് വിമൽ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ നേതാക്കളായ ഉണ്ണിക്കണ്ണൻ, പ്രശാന്ത്, മണ്ഡലം പ്രസിഡണ്ട് വിഷ്ണു, ബി.ജെ.പി മണ്ഡലംജന:സെക്രട്ടറിറജികുമാർ എന്നിവർ സംസാരിച്ചു. ബിജെപി ആനാട് പഞ്ചായത്ത് പ്രസിഡന്റ് ഷാജി, ഏര്യ പ്രസിഡന്റ് ഉദയൻ, ആര്‍.പി അഭിലാഷ്, സജി എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.
Post Your Comments