ന്യൂഡല്‍ഹി: വാട്സ് ആപ്പിനു സുപ്രീംകോടതി ഉപഭോക്താക്കളുടെ വിവരങ്ങള്‍ കെെമാറരുതെന്നു നിർദേശം നൽകി. വിവരങ്ങള്‍ മൂന്നാമതൊരാള്‍ക്കു കൈമാറില്ലെന്ന സത്യവാങ്ങ് കോടതി ആവശ്യപ്പെട്ടു. വാട്സ് ആപ്പിനു പുറമെ ഫേസ്ബുക്കിനു ഈ നിർദേശം സുപ്രീം കോടതി നൽകിയിട്ടുണ്ട്. നാലാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. അഞ്ചംഗ ബെഞ്ചാണ് ഈ നിർദേശം നൽകിയത്.
സ്വകാര്യത മൗലികാവകാശമാണെന്ന ചരിത്രവിധിയുടെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്.വാട്സ് ആപ്പിന്റെ സ്വകാര്യതാ നയത്തിനെതിരായ ഹര്‍ജി പരിഗണിക്കവെയാണു സുപ്രീം കോടതി നിര്‍ദേശം. 19, 22 വയസുള്ള രണ്ടു വിദ്യാര്‍ഥികളാണ് വാട്സ് ആപ്പിന്റെ സ്വകാര്യത നയത്തിനെതിരേ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.
Post Your Comments