ബെംഗളൂരു: യുവ രാഷ്ട്രീയത്തിന്റെ വഴികാട്ടിയായിരുന്നു അവര്‍. വിദ്യാര്‍ത്ഥി സമരങ്ങളുടെ ഐക്കണായി മാറിയ ജിഗ്നേഷ് മേവാനിയുടെയും കനയ്യ കുമാറിന്റെയും വാക്കുകളാണിത്. ഊഷ്മളമായ സ്നേഹത്തോടെ തങ്ങളെ പരിഗണിച്ചിരുന്ന ഗൗരി ഞങ്ങള്‍ക്ക് അമ്മയെപ്പോലെയായിരുന്നുവെന്നും ഇവര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
രണ്ടാഴ്ച മുന്‍പ് താന്‍ ഗൗരിയുടെ വസതിയില്‍ താമസിച്ചിരുന്നുവെന്ന് ജിഗ്നേഷ് പറയുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്തദിനമാണിന്ന്. എനിക്ക് സംസാരിക്കാന്‍ വാക്കുകളില്ലാതായിരിക്കുന്നു. അവസാനം ഞങ്ങള്‍ കണ്ട ദിവസം എനിക്കൊരു ടീഷര്‍ട്ടും കുറച്ചു മധുരവുമാണ് തന്നത്.
ഞാനും കനയ്യയും ബെംഗളൂരുവില്‍ ചെല്ലുമ്പോഴെല്ലാം അവരുടെ വീട്ടില്‍ താമസിക്കണമെന്നത് നിര്‍ബന്ധമായിരുന്നു. ഏതു രാത്രിയിലാണെങ്കിലും ഞങ്ങളെ കൂട്ടാന്‍ അവരെത്തും. ജിഗ്നേഷ് തന്റെ നല്ല കുട്ടിയാണെന്നും കനയ്യ തന്റെ വികൃതിപ്പയ്യനാണെന്നും അവര്‍ സുഹൃത്തുകളോട് പറയും. സുന്ദരമായ ഒരു മനസ്സിനെ അവര്‍ കൊന്നുകളഞ്ഞു. എനിക്കിത് വിശ്വസിക്കാനാകുന്നില്ലെന്നും ജിഗ്നേഷ് കുറിക്കുന്നു.
Post Your Comments