കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 മത്സരത്തിൽ ജയിക്കാൻ ഇന്ത്യക്കു 171 റണ്‍സ് വേണം. തകർച്ചയൊടയായിരുന്നു ലങ്കയുടെ തുടക്കം. ഏഴു വിക്കറ്റ് നഷ്ടമായി എങ്കിലും ലങ്ക മികച്ച സ്കോർ നേടിയാണ് ബാറ്റിംഗ് അവസാനിപ്പിച്ചത്. മുനവീര 29 പന്തിൽനിന്ന് 53 റണ്‍സ് നേടി പുറത്തായി. പ്രിയഞ്ജൻ 40 പന്തിൽ 40 റണ്‍സുമായി പുറത്താകാതെനിന്നു. എട്ടാം വിക്കറ്റിൽ ഉദാനയ്ക്കൊപ്പം 36 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാൻ പ്രിയഞ്ജനു കഴിഞ്ഞു. മറ്റാർക്കും ലങ്കൻ നിരയിൽ പിടിച്ചുനിൽക്കാൻ പോലും കഴിഞ്ഞില്ല.
ഇന്ത്യക്കായി യുസ്വേന്ദ്ര ചാഹൽ മൂന്നു വിക്കറ്റ് നേടി. കുൽദീപ് യാദവ് രണ്ടും ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റും നേടി.
Post Your Comments