ഹോട്ടലുകള്‍ക്ക് ബിയര്‍ സ്വന്തമായി നിര്‍മ്മിച്ച് വില്ക്കാന് അനുമതി നല്കുന്നതിന്റ സാധ്യതതേടി സര്‍ക്കാര്‍. ഇത് സംബന്ധിച്ച് പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ഇതിനായി എക്സൈസ് കമ്മിഷണറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. നാല് ഹോട്ടലുടമകളാണ് മൈക്രോബ്രൂവറികളും പബ്ബുകളും തുടങ്ങാനായി സര്‍ക്കാരിനെ സമീപിച്ചത്.
സ്വന്തമായി ബിയര്‍ നിര്‍മ്മിച്ചു വില്ക്കാന് സാധിക്കുന്ന മൈക്രോ ബ്രൂവെറികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പബ്ബുകളും തുടങ്ങാനുള്ള അനുമതി തേടിയാണ് ഹോട്ടലുടമകള്‍ എക്സൈസിനെ സമീപിച്ചത്. ഇക്കാര്യം എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് സര്‍ക്കാരിനെ അറിയിച്ചു.
രാജ്യത്ത് ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ ഹോട്ടലുകള്‍ക്ക് സ്വന്തമായി ബിയര്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കമ്മിഷണര്‍ സര്‍ക്കാരിനു കൈമാറിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതെതുടര്‍ന്നാണ് സംസ്ഥാനത്തും ഇതിന്റെ സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മീഷണറോട് ആവശ്യപ്പെട്ടത്.
Post Your Comments