ബംഗളുരു: ഇന്ത്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലയാളിക്കു വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി ബംഗളുരുവിന്റെ പലയിടങ്ങളിലും ഇന്ന് പ്രതിഷേധ കൂട്ടായ്മകള്‍ നടക്കും. ഇന്നലെ രാത്രി എട്ടോടെയാണ് ബെംഗളൂരു രാജ രാജേശ്വരി നഗറിലെ വീട്ടില്‍ വെച്ചു ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്.
സ്വന്തം വാരികയുടെ ഓഫീസില്‍ നിന്നും രാജരാജേശ്വരി നഗറിലെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. കാറില്‍ നിന്നിറങ്ങി വീടിന്റെ ഗേറ്റ് തുറക്കുന്ന സമയത്ത് അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ചയെ കുറിച്ചും, സ്കൂട്ടര്‍ പോകുന്ന ശബ്ദം കേട്ടുവെന്നും അയല്‍ക്കാര്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ സംഭവം ആരും നേരില്‍ കണ്ടിട്ടില്ലെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. പ്രതികല്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ബംഗളുരു പൊലീസ് ആരഭിച്ചു കഴിഞ്ഞു. ഗൗരി ലങ്കേഷിന്റെ വീടിന് ചുറ്റുമുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Post Your Comments