Latest NewsNewsIndia

‘കേരളത്തില്‍ വരുമ്പോള്‍ ആരെങ്കിലും എനിയ്ക്ക് ബീഫ് കറിവെച്ചു തരണം’: ഗൗരി ലങ്കേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ബംഗളൂരു: അഞ്ജാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് മലയാളികളുടെ മതേതരത്വത്തെ കുറിച്ച് എഴുതിയ കുറിപ്പ് വൈറലാകുന്നു.

മലയാളികളുടെ മതനിരപേക്ഷത തന്നെ എന്നും അത്ഭുതപ്പെടുത്താറുണ്ടെന്ന് പറഞ്ഞ ഗൗരി കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്നിരുന്നു. കന്യാസ്ത്രീകള്‍ ഓണപ്പൂക്കളത്തിന് ചുറ്റും തിരുവാതിര കളിയ്ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ഗൗരിയുടെ ഫേസ്ബുക്ക് പ്രതികരണം.

അടുത്ത തവണ ഓണമാഘോഷിക്കുമ്പോള്‍ ഞാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലായിരിക്കും. അന്ന് എനിക്ക് ആരെങ്കിലും ബീഫ് കറി വെച്ചു തരണം. മലയാളി സ്നേഹിതര്‍ മതേതരത്വം നിലനിര്‍ത്തണം. കേരളത്തെ രാജ്യം എന്ന് വിളിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ഗൗരി ലങ്കേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button