Latest NewsNewsIndia

ഗൗരി ലങ്കേഷ് വധം : സഹോദരന്റെ വെളിപ്പെടുത്തല്‍

 

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകം സംബന്ധിച്ച് സഹോദരന്‍ വെളിപ്പെടുത്തുന്നത് ഇങ്ങനെ. കൊലപാതകം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് സഹോദരന്‍. മുഴുവന്‍ സംഭവങ്ങളും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും ക്യാമറയിലെ ദൃശ്യങ്ങളും ഫോണും പരിശോധിച്ചാല്‍ തെളിവുകള്‍ ലഭിക്കുമെന്നും ഇത് ഉപയോഗിച്ച് ഉടന്‍ കുറ്റവാളികളെ കണ്ടെത്താമെന്നും സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ് ചൂണ്ടിക്കാണിക്കുന്നു.

വീടിന് പരിസരത്തുണ്ടായിരുന്ന സിസിടിവി ക്യാമറയില്‍ സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ടെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ഇന്ദ്രജിത് ചൂണ്ടിക്കാണിക്കുന്നു. ഗൗരിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്നും സഹോദരന്‍ വ്യക്തമാക്കി.

രണ്ട് ക്യാമറകള്‍

ഗൗരി ലങ്കേഷിന്റെ വീട്ടില്‍ ഗേറ്റിന് സമീപത്തും വാതിലിന് സമീപത്തുമായി രണ്ട് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ക്യാമറകളിലെ ദൃശ്യം പരിശോധിച്ചാല്‍ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുമെന്നും ഇന്ദ്രജിത് വ്യക്തമാക്കി. വെളിച്ചമുണ്ടായിരുന്നില്ലെങ്കില്‍പ്പോലും എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുമെന്നും ഇന്ദ്രജിത് പറയുന്നു. എന്നാല്‍ ക്യാമറയുട ഹാര്‍ഡ് ഡിസ്‌ക് തുറക്കേണ്ടത് തന്റെയോ സഹോദരന്റേയോ സാന്നിധ്യത്തില്‍ ആയിരിക്കണമെന്നും അദ്ദേഹം അപേക്ഷിക്കുന്നുണ്ട്.

മരണാനന്തര ചടങ്ങുകള്‍

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ ഓട്ട്‌ഡോര്‍ രവീന്ദ്ര കലാക്ഷേത്രയിലെ ഓഡിറ്റോറിയത്തില്‍ പൊതു ദര്‍ശനത്തിന് വയ്ക്കുമെന്നും സുഹൃത്തുക്കള്‍ക്കും അഭ്യുതയകാംക്ഷികള്‍ക്കും ആദരാജ്ഞലികള്‍ അര്‍പ്പിക്കാമെന്നും ഇന്ദ്രജിത് വ്യക്തമാക്കി. തുടര്‍ന്ന് വൈകിട്ടോടെ മൃതദേഹം ചാമരാജ് പേട്ടിലെ ശ്മശാനത്തിലെത്തിച്ച് സംസ്‌കരിക്കും.

മാധ്യമപ്രവര്‍ത്തനത്തിലേയ്ക്ക്

ടൈംസ് ഓഫ് ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഗൗരി ലങ്കേഷ് ബെംഗളൂരുവില്‍ തന്നെയാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് ഡല്‍ഹിയിലേയ്ക്ക് സ്ഥലം മാറിയെങ്കിലും ഏറെ വൈകാതെ ബെംഗളൂരുവില്‍ തിരിച്ചെത്തുകയും ചെയ്തു. പിതാവ് ലങ്കേഷിന്റെ മരണത്തോടെ ലങ്കേഷ് പത്രിക എന്ന ടാബ്ലോയ്ഡിന്റെ എഡിറ്ററായി ചുമതലയേറ്റു. സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ പോരാടാനുള്ള തൂലികയായിരുന്നു പിതാവ് ആരംഭിച്ച ടാബ്ലോയ്ഡ് മാസിക.

വധഭീഷണി ഉണ്ടായിരുന്നു

സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും മാധ്യമങ്ങളില്‍ ലേഖനങ്ങള്‍ എഴുതുകയും ചെയ്തുകൊണ്ടിരുന്ന ഗൗരി ലങ്കേഷിന് നേരത്തെ തന്നെ വധഭീഷണി നിലനിന്നിരുന്നു. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളിലെ സജീവസാന്നിധ്യം കൂടിയായിരുന്നു ഗൗരി ലങ്കേഷ്. കല്‍ബുര്‍ഗിയുടെ വധത്തില്‍ ശക്തമായി പ്രതികരിച്ചിരുന്ന തനിക്കെതിരെ വധഭീഷണി ഉള്ളതായി അവര്‍ തന്നെ പല ഘട്ടങ്ങളിലും തുറന്നുപറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button