Latest NewsNewsIndia

കാശ്മീരില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ മകള്‍ സോറയുടെ കണ്ണീര്‍ തുടച്ച്‌ ഗംഭീര്‍

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എഎസ്‌ഐ അബ്ദുള്‍ റഷീദിന്റെ മകള്‍ സോറയുടെ കണ്ണീർ രാജ്യത്തെ വേട്ടയാടാതിരിക്കാൻ സഹായം വാഗ്ദാനം ചെയ്ത് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. സോറയുടെ പഠനച്ചെലവ് മുഴുവന് താന് ഏറ്റെടുക്കുന്നുവെന്ന് ഗംഭീര്‍ ട്വിറ്ററിലൂടെ അറിയിക്കുകയുണ്ടായി.

സോറ അച്ഛന്റെ മൃതദേഹത്തിന് മുമ്പില്‍ നിന്ന് പൊട്ടിക്കരയുന്ന ചിത്രം, ആർക്കും പെട്ടെന്ന് മറക്കാനാകില്ല.‘സോറ. ഒരു താരാട്ട് പാടി നിന്നെ ഉറക്കാന്‍ എനിക്കാവില്ല. പക്ഷേ, നിന്നെ നിന്റെ സ്വപ്നങ്ങളിലേയ്ക്ക് ഞാനുണര്‍ത്തും. ജീവിതകാലം മുഴുവന്‍ നിന്റെ പഠനച്ചെലവ് ഞാന്‍ വഹിക്കും.. നിന്റെ കദനഭാരം താങ്ങാന്‍ ഭൂമിക്ക് ശേഷിയില്ലെന്ന് ഗൗതം ഗംഭീർ വ്യക്തമാക്കി. അതുകൊണ്ട് ആ കണ്ണുനീര്‍ തുള്ളികള്‍ മണ്ണില്‍ വീഴരുത്. രക്തസാക്ഷിത്വം വഹിച്ച നിന്റെ അച്ഛന്‍ എഎസ്‌ഐ അബ്ദുള്‍ റഷീദിന് എന്റെ അഭിവാദ്യങ്ങള്‍’ എന്ന് ഗംഭീർ ട്വീറ്റ് ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button