Latest NewsNewsIndia

തീവ്രവാദികളെ സഹായിച്ചതിന് പിടിയിലായ ഡിഎസ്പിയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും മെഡല്‍ : പ്രചരിയ്ക്കുന്നത് വ്യാജവാര്‍ത്ത : വാര്‍ത്തയുടെ സത്യാവസ്ഥയെ കുറിച്ച് ജമ്മു കശ്മീര്‍ പൊലീസ്

ശ്രീനഗര്‍ : തീവ്രവാദികളെ സഹായിച്ചതിന് പിടിയിലായ ഡിഎസ്പിയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും മെഡല്‍ സംബന്ധിച്ച് പ്രചരിയ്ക്കുന്നത് വ്യാജവാര്‍ത്ത, സ്ഥിരീകരണവുമായി ജമ്മു കശ്മീര്‍ പൊലീസ് . സിംഗിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം യാതൊരു തരത്തിലുള്ള അവാര്‍ഡ് നല്‍കിയിട്ടില്ലെന്ന് ജമ്മു കശ്മീര്‍ പോലീസ് വ്യക്തമാക്കി.

Read Also : ജമ്മുവിൽ ഭീകരർക്കൊപ്പം പിടിയിലായത് ധീരതയ്ക്കുള്ള മെ‍ഡൽ നേടിയ പൊലീസുദ്യോഗസ്ഥൻ

‘ചില മാധ്യമങ്ങളും, വ്യക്തികളും പ്രചരിപ്പിക്കുന്നതിന് വിരുദ്ധമായി പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ദേവീന്ദര്‍ സിംഗിന് യാതൊരു വിധത്തിലുള്ള അവാര്‍ഡും ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടില്ല. ആകെ ലഭിച്ചിട്ടുള്ള മെഡല്‍ മുന്‍ ജമ്മു കശ്മീര്‍ സംസ്ഥാനമായിരിക്കുമ്ബോള്‍ സ്വാതന്ത്ര്യ ദിനത്തില്‍ നല്‍കിയതാണ്’, ജമ്മു കശ്മീര്‍ പോലീസ് വ്യക്തമാക്കി. രാജ്യത്തിന് നല്‍കിയ സേവനം പരിഗണിച്ച് സസ്‌പെന്‍ഷനിലായ ഡിഎസ്പിക്ക് ആഭ്യന്തര മന്ത്രാലയം ധൈര്യത്തിനുള്ള അവാര്‍ഡ് നല്‍കിയെന്നാണ് ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

12 ലക്ഷം രൂപ വാങ്ങി തീവ്രവാദികളെ സഹായിക്കുന്നതിന് ഇടെയാണ് സിഎസ്പി ദേവീന്ദര്‍ സിംഗ് അറസ്റ്റിലായത്. 2017 ആഗസ്റ്റില്‍ പുല്‍വാമയില്‍ തീവ്രവാദികള്‍ നടത്തിയ അക്രമണത്തെ നേരിടാന്‍ അവിടെ ജില്ലാ പോലീസ് ഡിഎസ്പിയായിരുന്ന ദേവീന്ദര്‍ സിംഗും ഉണ്ടായിരുന്നുവെന്നാണ് ചില മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. എന്നാല്‍ വസ്തുതയ്ക്ക് വിരുദ്ധമായി ഇത്തരം കഥകള്‍ പ്രചരിപ്പിക്കരുതെന്ന് ജമ്മു കശ്മീര്‍ പോലീസ് മാധ്യമപ്രവര്‍ത്തരോട് അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button