ന്യൂഡൽഹി: വാട്ട്‌സ് ആപ്പ് വഴി ഭീകരർക്ക് സഹായം നൽകിയ കേസിൽ ഷേർ അലിക്കെതിരെ എൻഐഎ അന്വേഷണം. ജമ്മു കശ്മീർ പോലീസ് അന്വേഷിച്ചിരുന്ന കേസാണ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തിരിക്കുന്നത്.
ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ ഭീകരർക്ക് ഷേർ അലി വാട്ട്‌സ് ആപ്പിലൂടെ സഹായം നൽകിയിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. യുവാക്കളെ ഭീകരതയിലേക്ക് ആകൃഷ്ടരാക്കാനുള്ള ശ്രമങ്ങളും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഇയാൾ നടത്തിയിരുന്നു. ഇയാൾക്ക് പിന്നിൽ വൻ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തൽ.
Read Also: ജാതക ദോഷം കാരണം വിവാഹം നടക്കില്ലെന്ന ആശങ്ക; 13 കാരനെ വിവാഹം ചെയ്ത് അദ്ധ്യാപിക
ഇന്ത്യയുടെ സമാധാനന്തരീക്ഷം തകർക്കാനായി ഭീകരാക്രമണത്തിന് പദ്ധതിയിടാൻ രാജ്യത്ത് എത്തിയ ഷേർ അലിയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഷേർ അലിയുടെ പിന്നിലുള്ള സംഘത്തെ കണ്ടെത്താനാണ് അന്വേഷണം എൻഐഎയ്ക്ക് വിട്ടത്. പാക് ഭീകര സംഘടനകളുമായി ഇയാൾ നിരന്തരം ബന്ധം പുലർത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Read Also: യുപിയിൽ പൂജാരിയെ വെട്ടിക്കൊന്നു; 29 കാരൻ അറസ്റ്റിൽ
Post Your Comments