Latest NewsIndiaNews

സ്‌ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതികൾ തകർത്തെറിഞ്ഞ് സുരക്ഷാ സേന: നാലു പേർ അറസ്റ്റിൽ

ശ്രീനഗർ: രാജ്യത്ത് സ്‌ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതികൾ തകർത്തെറിഞ്ഞ് സുരക്ഷാ സേന. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ സ്ഫോടനം നടത്താനായുള്ള ലഷ്‌കർ ഇ ത്വയ്ബ ഭീകരർ തയ്യാറാക്കിയ പദ്ധതിയാണ് ജമ്മു കശ്മീർ പോലീസ് തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു.

Read Also: മഹാബലിക്ക് ശേഷം കേരള നാട് ഭരിക്കാൻ വന്ന പിണറായി മന്നന്റെ ഭരണ പരിഷ്‌കാരങ്ങൾ: പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ബാരാമുള്ള സ്വദേശി അമിർ റെയാസ് ലോൺ, സീർ ഹംദാൻ സ്വദേശി ഒവൈസ് അഹമ്മദ് ഷാക്കാസ്, പുൽവാമയിലെ രാജ്‌പോറ സ്വദേശി ഷുഹൈബ് മുസാഫർ ക്വുസി, താരിഖ് ദാർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. സംഘം മേഖലയിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിടുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാൻ കഴിഞ്ഞത്.

കശ്മീരിലെ യുവാക്കളെ ഭീകര സംഘടനയിലേക്ക് ആകർഷിക്കാൻ വേണ്ടി പ്രവർത്തിക്കുന്നവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഇവരുടെ പക്കൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്തതോടെ വലിയ സ്‌ഫോടന പദ്ധതിയ്ക്ക് തടയിടാനാണ് കഴിഞ്ഞതെന്നും പോലീസ് അറിയിച്ചു.

Read Also: അശ്ലീലച്ചുവയോടെ സംസാരിക്കുകയും ലൈംഗികബന്ധത്തിന് ക്ഷണിക്കുകയും ചെയ്യുന്നത് പതിവായതോടെ സിപിഎം നേതാവിന് പൂട്ടിട്ട് യുവതി

shortlink

Related Articles

Post Your Comments

Related Articles


Back to top button