Latest NewsIndiaNews

സ്വന്തം മുടി കഴിക്കുന്ന യുവതി: ഡോക്ടര്‍ പുറത്തെടുത്തത് കേട്ടാല്‍ ഞെട്ടും

മുംബൈ: സ്വന്തം മുടി കഴിക്കുന്ന യുവതിയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? യുവതിയുടെ വയറില്‍ നിന്നും പുറത്തെടുത്തത് 750 ഗ്രാം മുടി. ഖട്കോപര്‍ സ്വദേശി അര്‍ച്ചന താബെയാണ് ആശുപത്രിയിലെത്തിയത്. മുംബൈ ഖട്കോപറിലെ രാജവാടി ആശുപത്രിയിലാണ് സംഭവം.

ശരീര ഭാരം ക്രമാതീതമായി കുറയുന്നതും പെണ്‍കുട്ടിയുടെ അടിവയര്‍ ചുരുങ്ങുന്നതായും വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ഒരാഴ്ച മുമ്പാണ് അര്‍ച്ചനയെ ആശുപത്രില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ യുവതിയുടെ ശരീര ഭാരം 30 കിലോഗ്രാമായി കുറഞ്ഞിരുന്നു.

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ സിടി സ്‌കാനിംഗിന് വിധേയമാക്കിയപ്പോഴാണ് മുടി കണ്ടെത്തിയത്. പെണ്‍കുട്ടിക്ക് ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. വര്‍ഷങ്ങളായി പെണ്‍കുട്ടി മുടി കഴിക്കുന്നതായും ചെറുകുടല്‍ വരെ എത്തിയ മുടി പുറത്തെടുത്തപ്പോള്‍ 103 സെന്റിമീറ്റര്‍ നീളമുണ്ടായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

അപൂര്‍വ്വമായ റാന്‍പുന്‍സല്‍ സിഡ്രമാണ് പെണ്‍കുട്ടിക്കെന്നും, മെഡിക്കല്‍ റെക്കോഡുകളില്‍ 88 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button