
ജയ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിൽ ഗുഡ്ഗാവ് സ്വദേശിനി അര്‍പിത എന്ന എയർ ഹോസ്റ്റസ്സാണ് ആദിത്യ കുമാര്‍ എന്ന പൈലറ്റിനോട് വഴക്കിടുകയും പരസ്യമായി അടിക്കുകയും ചെയ്തത്.
ജോലി കഴിഞ്ഞു വരികയായിരുന്ന ആദിത്യയോട് പുറത്തുനിന്നു വന്ന അർപ്പിത വാക്തർക്കത്തിലേർപ്പെടുകയും ആദിത്യയുടെ ഫോൺ നിലത്തെറിയുകയും മുഖത്തടിക്കുകയുമായിരുന്നു.വഴക്കു തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും കഴിയാത്തതിനാൽ അറസ്റ്റ് ചെയ്ത മാറ്റുകയായിരുന്നു.
Post Your Comments