ബെംഗളൂരു: സര്‍ക്കാര്‍ ജീവനക്കാരും ജനപ്രതിനിധികളും മക്കളെ സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിക്കണമെന്ന നിയമം വരുന്നു. കര്‍ണാടക സര്‍ക്കാരാണ് ഇതു സംബന്ധിച്ച നിയമനിര്‍മാണം നടത്താന്‍ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശം വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനെക്കുറിച്ച് പഠിച്ച കമ്മിറ്റി സര്‍ക്കാരിനു സമര്‍പ്പിച്ചു കഴിഞ്ഞു. കന്നഡ വികസന അതോറിറ്റി ചുമതലപ്പെടുത്തിയ ഏഴംഗ സമിതി ഇതുള്‍പ്പടെ 21 ശുപാര്‍ശകളാണ് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
ഈ ശുപാര്‍ശകള്‍ നടപ്പിലാക്കി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് കന്നഡ വികസന അതോറിറ്റി ചെയര്മാന് എസ്.ജി സിദ്ധരാമയ്യ നിര്‍ദേശിച്ചു. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വര്‍ധിച്ചുവരുന്ന സ്വീകാര്യത കുറയ്ക്കാന്‍ ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക. സര്‍ക്കാര്‍ സ്കൂളുകളിലും കിന്റര്ഗാര്ഡന് ആരംഭിക്കണമെന്നും നിര്‍ദേശമുണ്ട്.
Post Your Comments