ദുബായ്: 2019 ലോകകപ്പിൽ ധോണി കളിക്കണോ വേണ്ടയോ എന്ന ചർച്ച മുറുകി നിൽക്കുമ്പോൾ വിമർശകരുടെ വായടപ്പിച്ച് മഹേന്ദ്രസിംഗ് ധോണി ഐസിസി റാങ്കിങ്ങിൽ ധോണി ആദ്യപത്തിൽ ഇടംപിടിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി. ബാറ്റിംഗ് ഓര്‍ഡറില്‍ അവസാനം ഇറങ്ങുന്നതും ബാറ്റിംഗ് ഫോം മങ്ങിയതും ധോണിയെ റാങ്കിംഗില്‍ പിന്നോട്ട് തള്ളി. എന്നാല്‍ ഇപ്പോഴിത് ധോണിയുടെ തിരിച്ചുവരവിന്റെ സമയമാണ്. ശ്രീലങ്കന്‍ പര്യടനത്തില്‍ പുതിയ ടീം സെറ്റപ്പിന് പറ്റിയ ധോണിയെ ആണ് ക്രിക്കറ്റ് ആരാധകര്‍ കണ്ടത്.
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ധോണി ക്രീസിലിറങ്ങിയത് നാല് തവണ. ഒരിക്കല്‍ പോലും ധോണിയെ പുറത്താക്കാന്‍ ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്ക് പറ്റിയില്ല. ആകെ 162 റണ്‍ണാണ് ധോണി നേടിയത്. ഈ പ്രകടനത്തോടെ റാങ്കിംഗില്‍ ആദ്യ പത്തിലെത്താനും ധോണിക്ക് സാധിച്ചു. 749 പോയിന്റുകളുമായിട്ടാണ് ധോണി ഐ സി സി റാങ്കിംഗിലെ ടോപ് ടെന്നിലെത്തിയത്. പത്താമനാണ് ധോണി ഇപ്പോള്‍. 2016 ജനുവരിയാലാണ് ധോണി അവസാനമായി ആദ്യ പത്തിൽ ഇടംപിടിച്ചത്.
രണ്ട് സെഞ്ചുറിയടക്കം പരമ്പരയില്‍ 330 റണ്‍സടിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്ത് തുടരുന്നു. 887 പോയിന്റുണ്ട് കോഹ്‌ലിക്ക്. രണ്ടാം സ്ഥാനത്തുള്ള വാര്‍ണറിനാകട്ടെ 861 പോയിന്റേ ഉള്ളൂ. ഡിവില്ലിയേഴ്സ്, ജോ റൂട്ട്, ബാബര്‍ അസം എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍. ടീം റാങ്കിംഗില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. സൗത്താഫ്രിക്ക (119), ഓസ്ട്രേലിയ (117) എന്നീ ടീമുകളാണ് ഇന്ത്യയ്ക്ക് മുന്നില്‍. ഇന്ത്യയ്ക്കും 117 പോയിന്‍റാണുള്ളത്.
Post Your Comments