ന്യൂഡൽഹി : ചെറുപ്പക്കാരുടെ അടിമപ്പണിയിൽ മാറ്റം വരുത്തുമെന്ന നിലപാടുമായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ഐടി മേഖലയിലെ കമ്പനികളിലെ ചെറുപ്പക്കാരെ അടിമകളെപ്പോലെ പണിയെടുപ്പിക്കുകയാണ്. ഈ തൊഴിൽ സാഹചര്യത്തിന് മാറ്റം വരുത്തും.കേരളത്തിന്റെ ടൂറിസം വികസനത്തിന് പ്രത്യേക പ്രാധാന്യം നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം വികസനത്തിന് മദ്യം വേണോ എന്നു തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments