തിരുവനന്തപുരം: സംസ്ഥാനത്ത് ടൂ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്കിയ സാഹചര്യത്തിലാണ് ഹോട്ടലുടമകളുടെ ഈ നീക്കം. ഭരണതലത്തില്നിന്നുതന്നെ ഈ നീക്കത്തിന് പിന്തുണയുണ്ടെന്നാണ് ബാറുടമകള്‍ അവകാശപ്പെടുന്നത്. ഇതുസംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഒാണം കഴിഞ്ഞ് ഇൗ വിഷയത്തില്‍ സര്‍ക്കാറിെന്റ വാദം കോടതി കേള്‍ക്കും.എന്നാല്‍ ഈ തീരുമാനംയു.ഡി.എഫ് സര്‍ക്കാറിെന്റ കാലത്ത് ബാറുകള്‍ നിരോധിച്ച് ഇറക്കിയ ഉത്തരവുതന്നെ ഇല്ലാതാകുകയും മദ്യവിപണനം വ്യാപകമാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നു.
മദ്യനയത്തിെന്റ സാഹചര്യത്തില്‍ അനുകൂല നിലപാടുണ്ടാകുമെന്നാണ് ബാറുടമകളുടെ പ്രതീക്ഷ. എന്നാല്‍ അനുകൂല ഉത്തരവുണ്ടാകുകയാണെങ്കില് അനുമതി നല്കുന്നതില് എതിര്‍പ്പ് പ്രകടിപ്പിക്കില്ലെന്നാണ് സര്‍ക്കാര്‍, എക്സൈസ് വകുപ്പുകള്‍ നല്കുന്ന വിവരം.വിലകുറഞ്ഞ നല്ല മദ്യം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും എക്സൈസ് വകുപ്പ് പറയുന്നു.
ബാറുകള്‍ അടച്ചുപൂട്ടിയതും ബിവറേജസ് കണ്‍സ്യൂമര്‍ ഒൗട്ട്ലെറ്റുകളുടെ എണ്ണക്കുറവുമാണ് സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം ശക്തമാക്കുന്നതെന്നാണ് വകുപ്പിെന്റ വിലയിരുത്തല്‍. ആ സാഹചര്യങ്ങള്‍ പരിഗണിച്ച് കൂടുതല്‍ ബിവറേജസ് ഒൗട്ട്െലറ്റുകള് ആരംഭിക്കുന്നതും പരിഗണനയിലുണ്ട്. ഒൗട്ട്ലെറ്റുകള്‍ പൂട്ടുന്നതും മാറ്റിസ്ഥാപിക്കുന്നതിലുമുള്ള ബുദ്ധിമുട്ടുകള്‍മൂലം ഇനി മുതല്‍ സ്വന്തം കെട്ടിടങ്ങളില്‍ ഒൗട്ട്ലെറ്റുകള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് ബിവറേജസ് കോര്‍പറേഷെന്റ തീരുമാനം.
Post Your Comments