കൊളംബോ: തുടർച്ചയായ തോൽവികൾക്കൊടുവിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് സൗഹൃദ വിരുന്നൊരുക്കി മലിംഗ. അഞ്ചാം ഏകദിനത്തിന് മുന്‍പായാണ് ലസിത് മലിംഗ തന്റെ സ്വന്തം വീട്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി വിരുന്നൊരുക്കിയത്. ലങ്കന്‍ ടീമിന്റെ തോല്‍വികളൊന്നും ഇന്ത്യൻ ടീമുമായുള്ള മലിംഗയുടെ സൗഹൃദത്തിന് തടസ്സമായില്ല. ഹിന്ദി ഗാനങ്ങളൊക്കെ പാടിയാണ് ഇന്ത്യന്‍ താരങ്ങള്‍ വിരുന്ന് ആഘോഷമാക്കി മാറ്റിയത് . മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മയും ബുംറയും മലിംഗയും ഒരുമിച്ചാണ് കളിക്കുന്നത്. ഏഞ്ചലോ മാത്യൂസ്, ദിനേശ് ചന്ദിമല്‍ തുടങ്ങിയവും വിരുന്നിന് പങ്കെടുത്തിരുന്നു.
Post Your Comments