കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയുടെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ ശ്രീലങ്ക തോല്‍പ്പിച്ചു. അഞ്ച് വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 18.3 ഓവറില്‍ ലക്ഷ്യം കണ്ടു. ഇതോടെ ട്വന്റി20യില്‍ ശ്രീലങ്കക്കെതിരെ തുടര്‍ച്ചയായ ഏഴ് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യയുടെ പടയോട്ടം അവസാനിച്ചു.
37പന്തില്‍ നിന്ന് 66 റണ്‍സെടുത്ത കുശാല്‍ പെരേരയുടെയും തകര്‍ത്തടിച്ച തിസാര പെരേരയുടെയും പ്രകടനമാണ് ലങ്കയുടെ വിജയം അനായാസമാക്കിയത്. ഇന്ത്യക്ക് വേണ്ടി യുസ്‌വേന്ദ്ര ചഹലും വാഷിംഗ്ടണ്‍ സുന്ദറും രണ്ട് വിക്കറ്റുകള്‍ വീതമെടുത്തു.
also read: അടുത്ത ട്വന്റി20 ലോകകപ്പിന് ഓസ്‌ട്രേലിയ വേദിയാകും
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നായകനും ഓപ്പണറുമായ രോഹിത് ശര്‍മ്മ റണ്‍ ഒന്നും നേടാതെ പുറത്തായി. പിന്നാലെ എത്തിയ റൈന ഒരു രണ്‍സിനും പുറത്തായി. ധവാന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ 174 റണ്‍സില്‍ എത്തിച്ചത്. 49 പന്തില്‍ നിന്ന് ആറ് സിക്‌സും ആറ് ഫോറും സഹിതം 90 രണ്‍സാണ് ധവാന്‍ നേടിയത്. മനീഷ് പാണ്ഡെ 37ഉം ഋഷഭ് പന്ത് 23ഉം റണ്‍സെടുത്തു.
Post Your Comments