കേരളത്തിലെ വീരേന്ദ്രകുമാറിനെ ബിജെപിയുടെ പുതിയ മന്ത്രിയാക്കി അനുയായികളെ ഞെട്ടിച്ച് ഇന്ത്യ ടുഡേ. മോഡി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടന പൂര്‍ത്തിയായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് എം.പി വീരേന്ദ്രകുമാറിന്റെ ചിത്രം നല്‍കി, ഇന്ത്യ ടുഡേ ടി വി യില്‍ മന്ത്രി സഭാ പ്രവേശന ചര്‍ച്ച നടത്തിയത്. ഇടതുമുന്നണിയിലേക്ക് വീരേന്ദ്രകുമാര്‍ അടുക്കുന്നുവെന്ന വാര്‍ത്തകള്‍ സജീവമാകുന്നതിനിടെ ഇന്ത്യാ ടുഡെയ്ക്ക് പറ്റിയ അമളി കേരളത്തിലെ പ്രേക്ഷകരെയും അനുയായികളെയും ഒരുപോലെ ഞെട്ടിച്ചു.
മോഡി മിഷന്‍ 2019, നയണ്‍ ന്യു ഫേസസ് എന്ന ബ്രേക്കിങ്ങുകളോടെ നാളെ രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്ന ഒമ്പത് മന്ത്രിമാരുടെയും ചിത്രങ്ങള്‍ കൊടുത്തുകൊണ്ടായിരുന്നു ചര്‍ച്ച അരങ്ങേറിയത്. പുതിയ മന്ത്രിമാരുടെ ചിത്രങ്ങള്‍ കാണിക്കുന്ന കൂട്ടത്തിലാണ് ജെഡിയു കേരളഘടകം അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാറിനെ ഇന്ത്യാടുഡെ മന്ത്രിയാക്കിയത്. മധ്യപ്രദേശില്‍ നിന്നുളള എംപിയായ ഡോ. വീരേന്ദ്രകുമാറും നാളെ രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്ന കൂട്ടത്തില്‍ ഉൾപ്പെടുന്നു. ഈ വീരേന്ദ്രകുമാറിന് പകരമാണ് സോഷ്യലിസ്റ്റും കടുത്ത സംഘപരിവാര്‍ വിരോധിയുമായ എം.പി വീരേന്ദ്രകുമാറിന്റെ ചിത്രം ചര്‍ച്ചയില്‍ ഉടനീളം ഇന്ത്യാടുഡെ ഉപയോഗിച്ചത്.
Post Your Comments